വൃന്ദാവനത്തിലെ ചന്ദ്രികയാണവള്
ചന്ദ്രകാന്തക്കല്ലിന് പ്രഭയുള്ളവള്‍
സിന്ദൂരമേഖങ്ങളന്തിനേരത്തെന
ചെന്താമരക്കൊരു താലി തീര്‍ത്തു
പൌര്ണ്ണമിചന്ദ്രനെ നെഞ്ചിലൊളിപ്പിച്ച
വിണ്ണിന്റെ നക്ഷത്രറാണി തന്നെ
തെന്നലിളകുമ്പോള് നിന്മുഖം കാണുമ്പോള്‍
ചെന്താമരക്കുളം എന്‍ ഹൃദയം
കണ്ണിണയാലെന്റെ കരളു കവര്‍ന്നൊരീ
കാമിനീ നീയെന്റെ വെണ് ചെരാത്
നക്ഷത്രമാലകള്‍ തോരണം തൂക്കി...യ
പൊന്നിലാവിന് തങ്ക ദീപാഞ്ജലി
അനുവാദമില്ലാതെ ഏകനായ് വന്നു ഞാന്‍
അനുരാഗപരവശനായി നിന്നൂ
പ്രണയിനീ നീയെന്നിലെന്നലിയും സഖീ
പ്രാണപ്രിയേ നിന്നെ കാത്തുനില്പ്പൂ
നന്നായി...വളരെ നന്നായി
ReplyDeleteമലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ReplyDeleteബ്ലോഗിങ്ങിനു സഹായം