നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ സ്വയം ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
ഈ രാത്രിയെങ്ങിനെ ഞാനുറങ്ങും...
അതെ എനിയ്ക്കും
നിങ്ങള്‍ക്കുമുറങ്ങാനാവില്ല
അല്ല..,
ആര്‍ക്കും..ആര്‍ക്കുമുറങ്ങാനാവില്ല...
നെഞ്ചു പിളരുന്ന വേദന...
കാലുകളില്‍ അസ്വാതന്ത്ര്യത്തിന്റെ
ചങ്ങലക്കെട്ടുകളുണ്ട്...
അവയഴിയാന്‍ പോകുന്നു....
അടക്കിഭരിച്ചവര്‍
ആയിരം കാതമകലേയ്ക്കു
യാത്രയാകുന്നു...
എന്നിട്ടും മനസ്സടങ്ങുന്നില്ല
എന്തു നേടുന്നു....
സഹനസമരത്തിനും,..
സത്യാഗ്രഹത്തിനുമൊടുവില്‍
നേടിയതെന്ത്??
ഈ വേദനയോ??
ഹൃദയം വെട്ടിമുറിച്ചു
പിന്തിരിഞ്ഞു പോവാനോ
നമ്മുടെ വിധി??
എനിയ്യ്ക്കുറങ്ങാനാവുന്നില്ല.....
നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ വീണ്ടും വീണ്ടും
ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
വിഭജനത്തിന്റെ കറുത്ത രാത്രി..
ഇനിയും മണിക്കൂറുകള്‍ ബാക്കി...
No comments:
Post a Comment
അഭിപ്രായങ്ങള്‍