August 18, 2010

എന്റെ കണ്ണന്‍.....


കാര്‍മേഘത്തുണ്ടുകളേ എന്തിനീയാനന്ദം
കായാമ്പൂ വര്‍ണ്ണന്റെ നിറമായതിനാലോ???

പീതാംബരപ്പട്ടിനെന്തിത്ര ശോഭ...
കണ്ണന്റെ ദേഹത്തണിഞ്ഞതിനാലോ???

ഇല്ലിമുളം കാടുകളേ എന്തിനീ ചാഞ്ചാട്ടം
കളമുരളീരവം കേട്ടതിനാലോ???

എന്തിനീയാനന്ദ നൃത്തമാടുന്നൂ മയൂരം
തന്‍പീലി തിരുമുടിയിലണിഞ്ഞതിനാലോ???

എന്തിനീ ഗോക്കള്‍ക്ക് ആനന്ദക്കൂത്താട്ടം
കണ്ണനു വെണ്ണ കൊടുത്തതിനാലോ???..

എന്തിനീ ഗോപികമാര്‍ നൃത്തം ചവിട്ടുന്നൂ
കണ്ണന്റെ സാമീപ്യമുള്ളതിനാലോ???

ഭാരതമെന്തിത്ര പുളകിതയാവുന്നൂ
ഭാമാപതീദേശമായതിനാലോ???


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

1 comment:

  1. എരിയുന്ന തീയിലും കുളിരേകാനായ്
    നറും ചിരിയൊന്നു മാത്രം മതിയല്ലോ..

    ഭക്തിസാന്ദ്രമായ കവിത.ദൈവമനുഗ്രഹിക്കട്ടെ.

    ശുഭാശംസകൾ...

    ReplyDelete

അഭിപ്രായങ്ങള്‍