August 18, 2010

തൂലികയുന്തുന്നവര്‍


അക്ഷരമറിയാത്ത പേനയും അകക്കണ്ണില്ലാത്ത മനസ്സും
ആത്മാവില്ലാത്ത പുസ്തകമെഴുതി...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പകയുമാ-
കോലായിലേയ്ക്കുവന്നില്ല....

വെറും മാംസപിണ്ഡമായ്
വഴിയോരത്തെ പുസ്തകശാലയിലും ഞാനവനെ കണ്ടു..
അവന്റെ കണ്ണിന്റെ പോളകള്‍ ഞാന്‍ വലിച്ചു തുറന്നു..
നിര്‍വികാരത...അതുമാത്രമായിരുന്നു ഇരുട്ടു ഗോളങ്ങളില്‍...

ഞാന്‍ ചോദിച്ചു...
എന്തിനു നിന്നെയീ പെരുവഴിയിലേയ്ക്കവര്‍ പറഞ്ഞയച്ചു...
നാവില്ലാത്ത പുസ്തകത്തിനു മറുപടിയില്ലായിരുന്നു....
ഞാനൂഹിച്ചു....ഇവനാണടുത്ത അവാര്‍ഡ്...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

2 comments:

  1. ശ്രീയേട്ടാ...നന്നായിട്ടുണ്ട്
    കവിതയെ കുറിച്ച് അത്രയ്ക്ക് അറിവൊന്നും ഇല്ല എന്നാലും ചിലതൊക്കെ വായിക്കാറുണ്ട് ശ്രീയേട്ടന്‍ പറഞ്ഞ പോലെ ആത്മാവില്ലാത്ത രചനകള്‍ വായിക്കുംപോഴായിരിക്കാം മടുപ്പ് തോന്നുന്നത്....ജീവസുറ്റ വരികള്‍ രചിക്കാന്‍ ശ്രീയേട്ടനാവട്ടെ എന്ന് ആശംസിക്കുന്നു പ്രാര്‍ഥിക്കുന്നു

    ReplyDelete
  2. നന്ദി സലിം ഭായ്..ഞാനും മനസ്സില്‍ തോന്നുന്നതൊക്കെ എഴുതെന്നേയുള്ളൂ....
    നന്ദി...ഭായ്.....:)

    ReplyDelete

അഭിപ്രായങ്ങള്‍